cpm album കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളന ഭാഗമായി അവതരിപ്പിക്കുന്ന സിഗ്നേച്ചർ സോങ് 'ചെങ്കൊടി' സംവിധായകൻ ആഷിക് അബു പ്രകാശനം ചെയ്തു. എറണാകുളം വഞ്ചി സ്ക്വയറിലെ കെ.പി.എ.സി ലളിത നഗറിൽ നടന്ന ചടങ്ങ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. വിപ്ലവഗാനങ്ങൾക്ക് കാലഘട്ടത്തിന്‍റെ രാഷ്ട്രീയം പ്രതിഫലിപ്പിക്കാനും ജനങ്ങളെ സ്വാധീനിക്കാനും കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലെ സിനിമ, നാടക ഗാനങ്ങളിൽ ദർശനവും രാഷ്ട്രീയവും പ്രകടമായിരുന്നു. ഇന്നത്തെ കാലത്തും ജനങ്ങളെ സ്വാധീനിക്കാനാകുന്ന വരികളും സംഗീതവും ഉണ്ടാകുന്നത് പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.കെ. ബിജു അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് ഹരിനാരായണൻ, സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജ്, ജില്ല കമ്മിറ്റി അംഗം കെ.എസ്. അരുൺകുമാർ, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് എസ്.സതീശ്, കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ, കൊച്ചിൻ മൻസൂർ എന്നിവർ പങ്കെടുത്തു. ഹരിനാരായണനാണ് 'ചെങ്കൊടി'യുടെ ഗാനരചന നിർവഹിച്ചിരിക്കുന്നത്. രാം സുന്ദർ ആണ് സംഗീതം. മധു ബാലകൃഷ്ണനും സംഘവുമാണ് ആലാപനം. ചിത്രം സി.പി.എം സംസ്ഥാന സമ്മേളന ഭാഗമായി അവതരിപ്പിക്കുന്ന സിഗ്നേച്ചർ സോങ് ആഷിക് അബു പ്രകാശനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.