കോഴിക്കോട്: മൂന്നു വയസ്സുള്ള കുട്ടിയെ ബക്കറ്റിലെ വെള്ളത്തിൽ തലമുക്കി കൊന്നുവെന്ന കേസിൽ മാതാവിനെ കോടതി വിട്ടയച്ചു. പുറമേരി കുളങ്ങരത്ത് സഫൂറയെ(38)യാണ് പോക്സോ പ്രത്യേക കോടതി ജഡ്ജി ദിനേശ് വിട്ടയച്ചത്. 2018 മേയ് 16ന് ഭർത്താവ് ഗൾഫിലേക്ക് കൊണ്ടു പോവാത്തതിലുള്ള മനോവിഷമത്തിൽ പുറമേരി കക്കംവള്ളിയിലെ ഭർതൃവീട്ടിൽ മുകൾനിലയിലെ ബാത്റൂമിൽ രണ്ടു കുട്ടികളെയും വെള്ളത്തിൽമുക്കി കൊല്ലാൻ ശ്രമിച്ചതിൽ മൂത്തയാൾ മരിച്ചുവെന്നാണ് കേസ്. പ്രതിക്കായി അഡ്വ. വി.പി.എ റഹ്മാൻ, അഡ്വ. വി.അലി എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.