രാമനാട്ടുകരയിൽ സ്റ്റേഷനറിക്കടയിൽ മോഷണം

രാമനാട്ടുകര: . 15,000 രൂപ അപഹരിച്ചു. ഫാറൂഖ് കോളജ് റോഡിൽ വി.പി.എം സ്റ്റോറിലാണ് മോഷണം. കടയുടെ പിറകുവശത്തെ ഷട്ടറിന്റെ പൂട്ടു തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. ഫറോക്ക് പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ചേലേമ്പ്ര സ്വദേശി അലവിയുടേതാണ് സ്റ്റേഷനറിക്കട. കടയിലെ സി.സി.ടി.വി കാമറ പരിശോധിച്ചതിൽ മുഖംമറച്ച നിലയിൽ മോഷ്ടാവ് കടയിലേക്കു വരുന്നതും തിരിച്ചുപോകുന്നതും ദൃശ്യത്തിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.