കോഴിക്കോട്: പ്രതിസന്ധി ഘട്ടത്തില്‍ കോണ്‍ഗ്രസിനെ ശക്തമായി മുന്നോട്ടു നയിച്ച നേതാവായിരുന്നു പി. ശങ്കരനെന്ന് കെ. മുരളീധരന്‍ എം.പി. മുന്‍മന്ത്രി പി. ശങ്കരന്‍റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റി നടത്തിയ അനുസ്മരണ സമ്മേളനവും പുരസ്‌കാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തകര്‍ സ്വയം വിമര്‍ശനത്തിന് വിധേയരായി പ്രസ്ഥാനത്തെ ശക്തമായി മുന്നോട്ടു നയിക്കണം. മൂന്നാം ഭരണതുടര്‍ച്ചക്കായി ശ്രമിക്കുന്ന എല്‍.ഡി.എഫിനെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും മുരളീധരന്‍ പറഞ്ഞു. പി. ശങ്കരന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ പ്രഥമ പി. ശങ്കരന്‍ പുരസ്‌കാരം മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന് മുരളീധരൻ സമര്‍പ്പിച്ചു. ഡി.സി.സി പ്രസിഡന്‍റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കാവില്‍ പി. മാധവന്‍ പ്രശസ്തിപത്രം വായിച്ചു. എം.കെ. രാഘവന്‍ എം.പി അനുസ്മരണ പ്രഭാഷണം നടത്തി. സ്ഥിരോല്‍സാഹിയായ നേതാവായിരുന്നു പി. ശങ്കരനെന്ന് ആര്യാടന്‍ മറുപടി പ്രസംഗത്തില്‍ അനുസ്മരിച്ചു. പി. ശങ്കരന്റെ പേരില്‍ പുറത്തിറക്കുന്ന സ്മരണികയുടെ കവര്‍ചിത്രം പി. ശങ്കരന്‍റെ പത്‌നി സുധാശങ്കരന് നല്‍കി എം.കെ. രാഘവന്‍ എം.പി പ്രകാശനം ചെയ്തു. കെ.പി.സി. സി ജനറല്‍ സെക്രട്ടറി അഡ്വ. കെ.കെ അബ്രഹാം, മുന്‍ ഡി.സി.സി പ്രസിഡന്‍റ് കെ.സി അബു, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍ എന്നിവര്‍ സംസാരിച്ചു. സത്യന്‍ കടിയങ്ങാട് സ്വാഗതവും സി.പി. സലീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.