കോഴിക്കോട്: പ്രേക്ഷക മനസ്സിൽ സ്വയം സ്മാരകം നിർമിച്ച് കടന്നുപോയ കലാകാരനാണ് കുതിരവട്ടം പപ്പുവെന്ന് അദ്ദേഹത്തിന്റെ 22ാം ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് മലയാള ചലച്ചിത്ര കാണികൾ (മക്കൾ) നടത്തിയ അനുസ്മരണ സമ്മേളനം. സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. പി.ആർ. നാഥൻ, വിൽസൺ സാമുവൽ, നവാസ് പൂനൂർ, എ.സജീവൻ, പ്രേംചന്ദ്, ജയശങ്കർ പൊതുവത്ത്, കോഴിക്കോട് നാരായണൻ നായർ, എം. വേണുഗോപാൽ, കാനേഷ് പൂനൂർ, കെ.പി.സുനിൽ, കട്ടയാട്ട് വേണുഗോപാൽ, ഫിലിപ്പ് കെ. ആൻറണി, എം.കെ. ശ്രീധരൻ നായർ, അഡ്വ. എം.കെ. അയ്യപ്പൻ, പി.കെ. സുനിൽ കുമാർ, കുന്നോത്ത് അബൂബക്കർ, പി.ഐ. അജയൻ, എം. ശ്രീരാം, സി.സി. മനോജ്, റോയ് പി. െസബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. പി.വി. ഗംഗാധരന്റെ സന്ദേശം യോഗത്തിൽ വായിച്ചു. പി.ഐ. അജയൻ സ്വാഗതവും എം. ശ്രീരാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.