ബാലുശ്ശേരി: പൊന്നരം തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് ശനിയാഴ്ച കൊടിയേറും. രാവിലെ 8.45 ന് നടക്കുന്ന കൊടിയേറ്റ ചടങ്ങുകൾക്ക് കക്കാട്ടില്ലത്ത് തന്ത്രി മുഖ്യ കാർമികത്വം വഹിക്കും. വൈകീട്ട് ദീപാരാധനയും നടക്കും. 27 ന് വൈകീട്ട് ശീവേലി എഴുന്നള്ളിപ്പ്, ദീപാരാധന, തായമ്പക, പുറത്തെഴുന്നള്ളിപ്പ് എന്നിവ ഉണ്ടാവും. 28നു രാത്രി എട്ടിന് പഞ്ചാരിമേളം അരങ്ങേറ്റം. മാർച്ച് ഒന്നിന് ശിവരാത്രി ദിവസം രാവിലെ പള്ളിയുണർത്തൽ, ഉച്ചക്ക് നാദസ്വര കച്ചേരി, ആഘോഷവരവ്, കുടവരവ്, വൈകീട്ട് ശീവേലി എഴുന്നള്ളിപ്പ്, കരിമരുന്നു പ്രയോഗം, ദീപാരാധന, ചാക്യാർകൂത്ത്, ഇരട്ടതായമ്പക, വയലിൻ, ഫ്ലൂട്ട് പരിപാടി, പുറത്ത് എഴുന്നള്ളിപ്പ്, കനലാട്ടം, വാളകം കൂടൽ. രണ്ടിനു രാവിലെ തൂവൽ എഴുന്നള്ളിപ്പ്, ഉച്ചക്ക് ഒന്നിന് വെട്ടിക്കേരി പറമ്പ് ഭഗവതി ക്ഷേത്രത്തിൽ ഗുരുതി എന്നിവ ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.