(ചിത്രങ്ങൾ ) താമരശ്ശേരി: താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് കട്ടപ്പുറത്തായിട്ട് മൂന്നു മാസം. ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മറ്റും രോഗികളെ എത്തിക്കാനുള്ള ആംബുലൻസാണ് ഷെഡിൽ കിടക്കുന്നത്. പി.എസ്.സി തസ്തികയിൽ ആംബുലൻസ് ഡ്രൈവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും ആംബുലൻസ് റോഡിലിറങ്ങാറില്ല. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ ലഭ്യമാക്കാൻ അധികൃതർ തയാറാകാത്തതാണ് കട്ടപ്പുറത്തിരിക്കാൻ കാരണമെന്നാണ് ആക്ഷേപം. ഓരോ വർഷവും നിശ്ചിത കാലയളവിൽ തിരുവനന്തപുരം ഹെൽത്ത് സർവിസ് ഡയറക്ടറിൽനിന്ന് (ഡി.എച്ച്.എസ്) ആംബുലൻസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങേണ്ടതുണ്ട്. ഡി.എച്ച്.എസിൽ ആംബുലൻസിന്റെ വർക്ക് ഓർഡറിന് ഡി.എം.ഒ വഴി കഴിഞ്ഞ ഡിസംബറിൽ അപേക്ഷ നൽകിയിരുന്നതായാണ് അധികൃതർ പറയുന്നത്. ഇതുവരെ നടപടിയായിട്ടില്ല. അറ്റകുറ്റപ്പണികൾ നടത്തിയ ശേഷമേ ഫിറ്റ്നസ് ലഭിക്കുകയുള്ളൂ. സാധാരണക്കാർക്കുവേണ്ടി 400 രൂപക്കായിരുന്നു സർവിസ് നടത്തിയിരുന്നത്. പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് ആംബുലൻസ് സേവനം സൗജന്യമായിരുന്നു. മാസങ്ങളായി പട്ടികജാതി-വർഗ വിഭാഗങ്ങൾ അടക്കം പലരുടെയും സഹായത്തോടെ പണം സംഘടിപ്പിച്ച് സ്വകാര്യ ആംബുലൻസുകളെയാണ് ആശ്രയിക്കുന്നത്. താലൂക്ക് ആശുപത്രിയിൽ എത്രയും പെട്ടെന്ന് ആംബുലൻസ് സർവിസ് പുനരാരംഭിക്കണമെന്നാണ് ആവശ്യം. ക്യാപ്.. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ മാസങ്ങളായി കട്ടപ്പുറത്ത് കിടക്കുന്ന ആംബുലൻസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.