സുഭിക്ഷ കേരളം പദ്ധതി വിളവെടുപ്പ്

കടമേരി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കടമേരി ഹരിത കർഷകക്കൂട്ടം കൃഷിചെയ്ത വാഴകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്‌തു നിർവഹിച്ചു. സംഘം പ്രസിഡന്റ്‌ കെ.ആർ. കുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ പ്രിൻസി പ്രിയ, സെക്രട്ടറി അസ്‌ലം കൈതക്കൽ, കെ.ആർ. സലാം, ബഷീർ കടുക്കാംകണ്ടി, നാരങ്ങോളി കുഞ്ഞബ്ദുല്ല, റാഷിദ്‌ കിളിയംകുന്നുമ്മൽ, രാമത്ത് കൃഷ്ണൻ, കുഞ്ഞമ്മദ് ഹാജി എലിയാടി, വിനോദൻ എന്നിവർ സംബന്ധിച്ചു. പടം : കടമേരി ഹരിത കർഷകക്കൂട്ടം കൃഷിചെയ്ത വാഴകൃഷി വിളവെടുപ്പ് ഉദ്ഘാടനം ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്‌തു നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.