കുറ്റ്യാടി: സിനിമ, നാടക സംവിധായകൻ സുവീരന്റെ വീടിന് പൊലീസ് കാവൽ തുടരുന്നു. വേളം ചെറുകുന്ന് കേളോത്തുമുക്കിലുള്ള വീടിന് തിങ്കളാഴ്ച രാത്രി മുതലാണ് ഒരു വാൻ പൊലീസ് കാവൽ നിൽക്കുന്നത്. സുവീരനെയും ഭാര്യ അമൃതയെയും ആക്രമിച്ച കേസിൽ ആർ.എസ്.എസ് മണ്ഡലം കാര്യവാഹ് നെല്ലിയുള്ളതിൽ ഷ്യാംജിത്തിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തതോടെയാണ് കാവലേർപ്പെടുത്തിയത്. അക്രമത്തിൽ പ്രതിഷേധിച്ച് കുറ്റ്യാടിയിൽ മഹിള അസോസിയേഷൻ നടത്തിയ പ്രതിഷേധ യോഗം മുൻ എം.എൽ.എ കെ.കെ. ലതിക ഉദ്ഘാടനം ചെയ്തു. പരിക്കേറ്റ് പരാതിയുമായി കുറ്റ്യാടി സ്റ്റേഷനിൽ ചെന്ന സുവീരന്റെയും ഭാര്യ അമൃതയുടെയും മൊഴി എടുക്കാതെ പരാതി മാത്രം സ്വീകരിച്ച് വിടുകയായിരുന്നെന്ന് അവർ ആരോപിച്ചു. ജില്ല പഞ്ചായത്തംഗം സി.എം. യശോദ അധ്യക്ഷത വഹിച്ചു. അഡ്വ. രേഖ, എൻ.കെ. ലീല, എ.എം. റഷീദ് എന്നിവർ സംസാരിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് പുരോഗമന കലാസാഹിത്യ സംഘം നടത്തിയ പ്രതിഷേധ യോഗം സാഹിത്യകാരൻ കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി നടത്തിയ വിശദീകരണ പൊതുയോഗം ജില്ല സെക്രട്ടറി രാജേഷ് പെരുമുണ്ടശ്ശേരി ഉദ്ഘാടനം ചെയ്തു. Photo : സിനിമ, നാടക സംവിധായകൻ സുവീരനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിള അസോസിയേഷൻ നടത്തിയ പൊതുയോഗം കെ.കെ. ലതിക ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.