മൊയ്തു മൗലവി മ്യൂസിയം ചരിത്ര ഗവേഷണകേന്ദ്രമാക്കും

കോഴിക്കോട് : മൊയ്തു മൗലവി സ്മാരകം ചരിത്ര ഗവേഷണ കേന്ദ്രമാക്കുമെന്ന്​ മേയർ ബീന ഫിലിപ് അറിയിച്ചു. ആദം കാതിരിയാകത്ത് എഴുതിയ 'ഒരു ഉത്തരേന്ത്യൻ പര്യടനം'പുസ്തകം പി.ആർ. നാഥന് കോപ്പിനൽകി പ്രകാശനം ചെയ്യുകയായിരുന്നു അവർ. ചരിത്ര കുതുകികളും ഗവേഷണ താല്പരരുമായ അനേകംപേർക്ക് കേന്ദ്രം ഉപകാരപ്പെടുന്ന രീതിയിൽ രൂപകല്പന ചെയ്യാനാണ് ഉദ്ദേശ്യം. നിസാർ ഒളവണ്ണ അധ്യക്ഷതവഹിച്ചു. ഡോ. അൽഫോൺസാ മാത്യു, നിർമല, മുഹ്സിന, ചരിത്രകാരൻ അബൂബക്കർ പള്ളിതൊടിക, കെ . കുഞ്ഞാലികുട്ടി, ടി.കെ.എ. അസീസ്, ആദം കാതിരിയകത്ത്, ലത്തീഫ് പറമ്പിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.