കോഴിക്കോട്: രണ്ടു വർഷത്തോളമായി പ്രവർത്തനം നിർത്തിവെച്ച വയോമിത്രം മൊബൈൽ ക്ലിനിക്ക് ഭട്ട് റോഡ് ദോബി ഗാനക്ക് സമീപമുള്ള ഹെൽത്ത് സെന്ററിൽ വെള്ളിയാഴ്ച പ്രവർത്തിച്ചു തുടങ്ങും. രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് സമയം. കോർപറേഷൻ പരിധിയിൽ താമസിക്കുന്ന 65 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് സൗജന്യ വൈദ്യസഹായവും ഇൻസുലിൻ ഉൾപ്പെടെ മരുന്നുകളും ലഭിക്കും. പുതുതായി പദ്ധതിയിൽ ചേരുന്നവർക്കും സൗജന്യ വൈദ്യസഹായവും മരുന്നുകളും ലഭ്യമാണ്. ഇവർ വയസ്സ് തെളിയിക്കുന്ന ഏതെങ്കിലും ഒരു രേഖ, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ കൊണ്ടുവരണമെന്ന് വാർഡ് കൗൺസിലർ എം.കെ. മഹേഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.