കോഴിക്കോട്: പ്രതിഫലം ലഭിക്കാത്തതിനെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ പേപ്പർ മൂല്യനിര്‍ണയ ക്യാമ്പ് അധ്യാപകര്‍ ബഹിഷ്കരിച്ചു. കൊയിലാണ്ടി ആര്‍.എസ്.എം.എസ്.എന്‍.ഡി.പി കോളജിലെ നാലാം സെമസ്റ്റര്‍ ജേണലിസം ക്യാമ്പിലെ അധ്യാപകരാണ് വ്യാഴാഴ്ച മുതല്‍ ക്യാമ്പില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. 2018 മുതല്‍ മൂല്യനിര്‍ണയം നടത്തിയതിനുള്ള പ്രതിഫലം ഇതുവരെ സര്‍വകലാശാല നല്‍കിയിട്ടില്ല എന്നും പഴയ ബില്ലുകളിലെ പ്രതിഫലം തടഞ്ഞുവെച്ച് 2020-21 കാലത്ത് നടത്തിയ ക്യാമ്പുകളുടെ പ്രതിഫലം മാത്രമാണ് നല്‍കിയതെന്നും അധ്യാപകര്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.