ജിയോളജി വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത്​ തട്ടിപ്പിന്​ ശ്രമം; യുവതിക്കെതിരെ ​കേസ്​

കോഴിക്കോട്‌: ജിയോളജി വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത്​ തട്ടിപ്പിന്​ ശ്രമിച്ച യുവതിക്കെതിരെ നടക്കാവ്​ പൊലീസ്​ കേസെടുത്തു. അഡീഷനൽ ജില്ല മജിസ്ട്രേറ്റിന്‍റെ പരാതിയിൽ ബാലുശ്ശേരി സ്വദേശിനി സ്മിതക്കെതിരെയാണ്​ കേസ്​. സർവേയർ തസ്‌തികയിൽ ജോലി വാഗ്ദാനം ചെയ്ത്​ കണ്ണൂർ സ്വദേശിയിൽനിന്ന്​ പണം വാങ്ങി തട്ടിപ്പിന്​ ശ്രമം നടന്നതായാണ്​ കണ്ടെത്തിയത്​. വ്യാഴാഴ്ച സ്മിതയും ​ജോലി ആവശ്യമുള്ള യുവാവും അമ്മയും സിവിൽ സ്​റ്റേഷനിലെത്തിയിരുന്നു. ഫയലുമായെത്തിയ യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥരാണ്​ തട്ടിപ്പ്​ കണ്ടെത്തിയത്​. യുവാവിന്​ ജിയോളജി വകുപ്പിലാണ്​ ജോലി വാഗ്ദാനം ചെയ്തിരുന്നത്​. തൊഴിലിനായി മൂന്നു തവണയായി ഇവർക്ക് മൂന്നര ലക്ഷം രൂപ നൽകിയതായി യുവാവും അമ്മയും ഉദ്യോഗസ്ഥരോട്​ വെളിപ്പെടുത്തി. തട്ടിപ്പ്​ പൊലീസിന്‍റെ അടുത്തെത്തിയെങ്കിലും പരാതിക്കാരില്ലെന്നു​ പറഞ്ഞ്​ ഒഴിവാക്കി. പിന്നീട്​ എ.ഡി.എമ്മിന്‍റെ പരാതിയിലാണ്​ പൊലീസ്‌ കേസെടുത്തത്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.