മണന്തലക്കടവ് റോഡിൽ ഓവുചാലും നവീകരിക്കുന്നു

മാവൂർ:  ശക്തമായ മഴയിൽ കവിഞ്ഞൊഴുകിയ മാവൂർ മണന്തല കടവ് റോഡിലെ ഓവുചാൽ പുനർനിർമിക്കുന്നു. കേന്ദ്ര ധനകാര്യ കമീഷൻ അനുവദിച്ച 14 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രവൃത്തി. മാവൂർ ടൗണിൽ ആരംഭിച്ച് മസ്ജിദുൽ ഇഹ്സാന് തൊട്ടുതാഴെ വരെയാണ് ആദ്യഘട്ടത്തിൽ പുതുക്കിപ്പണിയുന്നത്. പുലപ്പാടിവരെയുള്ള ഭാഗം പുനർനിർമിക്കാൻ അടുത്ത ബജറ്റിൽ കൂടുതൽ തുക അനുവദിക്കും. മാവൂർ അങ്ങാടിയിൽനിന്നുള്ള മഴവെള്ളം ഓവുചാൽ കവിഞ്ഞ് റോഡിലൂടെയാണ് കുത്തി ഒഴുകാറുള്ളത്. മുഴുവൻ ഭാഗവും പുതുക്കിപ്പണിതാൽ മാത്രമേ പ്രശ്നത്തിന് പൂർണ പരിഹാരമാകൂ. നിലവിലുള്ള റോഡിനെക്കാൾ ഉയർത്തിയാണ് നിർമാണം. തുടർന്ന് സ്ലാബിട്ട് മൂടുകയും ചെയ്യും. പുലപ്പാടി മുതൽ മണന്തലക്കടവുവരെ നിലവിൽ റോഡ് നവീകരണം നടക്കുന്നുണ്ട്. ഇതിന്റെ കൂടെ ഈ ഭാഗത്ത് ഡ്രൈനേജ് പുനർനിർമാണം പുരോഗമിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.