മാവൂർ തണ്ണീർ തടം ശുചീകരിച്ച് എൻ.സി.സി കാഡറ്റുകൾ

മാവൂർ: ദേശാടനപ്പക്ഷികളുടെ ആവാസകേന്ദ്രമായ മാവൂർ തെങ്ങിലക്കടവ്-കൽപ്പള്ളി-പള്ളിയോൾ തണ്ണീർത്തടം ശുചീകരിച്ച് എൻ.സി.സി കാഡറ്റുകൾ. ഫാറൂഖ് കോളജ്  29 (കെ) ബറ്റാലിയൻ എൻ.സി.സി ആർമി ബോയ്സ് യൂനിറ്റാണ് തണ്ണീർത്തട ശുചീകരണം നടത്തിയത്. 48 കാഡറ്റുകളാണ് ശുചീകരണത്തിൽ പങ്കെടുത്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പുലപ്പാടി ഉമ്മർ മുഖ്യാതിഥി ആയി. 45 ചാക്ക് പ്ലാസ്റ്റിക് മാലിന്യം തണ്ണീർത്തടത്തിന്റെ വിവിധവശങ്ങളിൽനിന്ന് ശേഖരിച്ചു. മടപ്പള്ളി ഗവ. കോളജ് ഗവേഷക വിദ്യാർഥിനി  സി.ടി. ഷിഫ സംസാരിച്ചു. ഡോ. പി. അബ്ദുൽ അസീസ്, ഡാനിഷ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി. നായിബ് സുബേദാർ ഗണേഷ് ചന്ദ്ര, ഹവിൽദാർ ദർശൻ സിങ്, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജയശ്രീ ദിവ്യ പ്രകാശ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. രഞ്ജിത്ത്, അംഗങ്ങളായ കെ.സി. വാസന്തി, എ.പി. മോഹൻദാസ്, ഫാത്തിമ ഉണിക്കൂർ, ശ്രീജ അറ്റാഞ്ചേരി മീത്തൽ, ഗീതാമണി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.