കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്

കൊടുവള്ളി: ആറങ്ങോട് കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്. നഗരസഭയിലെ കളരാന്തിരി പുനത്തിൽ അക്ബറി(28)നാണ് പരിക്കേറ്റത്. വ്യാഴാഴ്ച്ച രാവിലെ എട്ടിന് ആറങ്ങോട്-കളരാന്തിരിറോഡിലാണ് സംഭവം. കളരാന്തിരി ഭാഗത്തേക്ക്‌ ബൈക്കിൽ പോകുന്നതിനിടെയാണ് അക്ബറിന് പരിക്കേറ്റത്. പന്നിയുടെ ആക്രമണത്തിൽ ബൈക്കിൽനിന്ന് താഴെ വീണ അക്ബറിന്റെ വലത് കൈക്കാണ് പരിക്കേറ്റത്. ആറങ്ങോട് അങ്ങാടിക്ക് സമീപം പരപ്പിൽ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന മറ്റൊരു സ്‌കൂട്ടറിനു നേരെയും പന്നിയുടെ ആക്രമണമുണ്ടായെങ്കിലും യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സ്‌കൂട്ടറിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. മാസങ്ങളായി ആറങ്ങോട്ടും പരിസരപ്രദേശങ്ങളിലും കാട്ടുപന്നി ശല്യമുള്ളതായി നാട്ടുകാർ പറഞ്ഞു. നഗരസഭ പരിധിയിലെ വാവാട്, കളരാന്തിരി ഭാഗങ്ങളിലും പന്നി ശല്യം വ്യാപകമായിട്ടുണ്ട്.ഭീഷണിയായ കാട്ടുപന്നികളെ തുരത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.