തലപ്പെരുമണ്ണ എൽ.പി സ്കൂളിൽ ചുറ്റുമതിൽ ഉദ്ഘാടനം

കൊടുവള്ളി: നഗരസഭ 2021-2022 വാർഷിക ഫണ്ട് ഉപയോഗിച്ച് തലപ്പെരുമണ്ണ ജി.എം.എൽ.പി സ്കൂളിനുവേണ്ടി നിർമിച്ച ചുറ്റുമതിൽ കൊടുവള്ളി നഗരസഭമുനിസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. സിയ്യാലി ഹാജി വള്ളിക്കാട് അധ്യക്ഷതവഹിച്ചു. വൈസ്ചെയർപേഴ്സൻ കെ.എം. സുഷിനി, കെ.കെ.എ. കാദർ, പി.ടി.എ വൈസ് പ്രസിഡന്റ് പി. ഹക്കിം, പ്രഥമാധ്യാപകൻ സുബൈർ, യഹ്‌യ, ബഷീർ, ഇ. അഹമ്മദ് കുട്ടി ഹാജി, ടി.സി. ഷാഫി പ്രിൻസി, ഷഫീഖ്, ജലജ, രാജി, ഷംന എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.