യാത്രപ്രശ്നം: കുട്ടികളെ കേൾക്കാൻ മോട്ടോർ വാഹനവകുപ്പി‍െൻറ ഇടപെടൽ

യാത്രപ്രശ്നം: കുട്ടികളെ കേൾക്കാൻ മോട്ടോർ വാഹനവകുപ്പി‍ൻെറ ഇടപെടൽ കോഴിക്കോട്​: വിദ്യാർഥികളുടെ യാത്രാക്ലേശം പരിഹരിക്കാൻ ആർ.ടി.ഒയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന. കോഴി​ക്കോട്​ പുതിയ ബസ്​സ്റ്റാൻറിലാണ്​ ബുധനാഴ്ച വൈകുന്നേരം പ്രത്യേകപരിശോധനയും ബോധവത്​കരണവും നടന്നത്​. വിദ്യാർഥികളെ ഉദ്യോഗസ്ഥർ നേരിൽ കണ്ട്​ പ്രശ്നങ്ങൾ ചോദിച്ചു മനസ്സിലാക്കി. സ്വകാര്യ ബസുകളിൽ വിദ്യാർഥിക​ളോട്​ വിവേചനം കാണിക്കുന്നു എന്ന പരാതിയെ തുടർന്നാണ്​ ആർ.ടി.ഒ പി. ആർ. സുമേഷി‍ൻെറ നേതൃത്വത്തിൽ പരിശോധന നടത്തിയത്​. ബസ്​ പുറപ്പെടുമ്പോൾ മാത്രമേ കയറാൻ അനുവദിക്കുന്നുള്ളൂ, ബസിൽ കയറിയാൽ സീറ്റിലിരിക്കാൻ അനുവദിക്കുന്നില്ല തുടങ്ങിയ പരാതികൾ കിട്ടുന്നുണ്ട്​​ എന്ന്​ ആർ.ടി.ഒ പറഞ്ഞു. വിദ്യാർഥികളോട്​ ഇത്തരം വിവേചനം അനുവദിക്കില്ല. ഇനിയും പരാതി ലഭിച്ചാൽ ബസി‍ൻെറ പെർമിറ്റ്​ കട്ടാക്കുന്നതുൾ​പ്പെടെ നടപടി സ്വീകരിക്കും. ആദ്യഘട്ടമെന്ന നിലയിൽ ബസ്​ ജീവനക്കാരെ ബോധവത്​കരിക്കും. ഹൈകോടതിയും മോട്ടോർ വാഹനവകുപ്പു കമീഷണറും കോഴിക്കോട്ടെ ബസുകാരുടെ കുട്ടികളോടുള്ള വിവേചനപരമായ നിലപാടിനെ ഗൗരവത്തോടെയാണ്​ കാണുന്നത്​. കോവിഡ്​ നിയന്ത്രണം കഴിഞ്ഞ്​ സ്കൂൾ തുറന്നപ്പോൾ തന്നെ ധാരാളം പരാതികളാണ്​ ലഭിക്കുന്നത്​. ശക്​തമായ നടപടികളുടെ മുന്നോടിയായാണ്​ പരിശോധനയെന്നും ആർ.ടി.ഒ പി.ആർ. സുമേഷ്​ 'മാധ്യമ'ത്തോടു പറഞ്ഞു. എം.വി.ഐമാരായ എസ്​. സുരേഷ്​, വി.ഐ ഷാനവാസ്​, രതീഷ്​, എൻ​ഫോഴ്​സ്​മെന്‍റ്​ എം.വി.ഐ ധനീഷ്​, ഷുക്കൂർ, സുധീഷ്​, സനൽകുമാർ, എ.എം.വി.ഐമാരായ എ.കെ. മുസ്തഫ, എസ്.​ ശങ്കർ, ശ്യാംകുമാർ, പ്രവീൺരാജ്​ തുടങ്ങിയവർ പരിശോധനയിലും ബോധവത്​കരണത്തിലും പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.