കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് മാനേജ്മെന്റ് കോഴിക്കോടിൽ (ഐ.ഐ.എം.കെ) കഴിഞ്ഞ ബാച്ചിൽ പഠിച്ചിറങ്ങിയ എല്ലാവർക്കും കനത്ത ശമ്പളത്തോടെ മികച്ച കമ്പനികളിൽ ജോലി. മൂന്നു ദിവസമായി നടന്ന പ്ലേസ്മെന്റ് വീക്കിന് ശേഷമാണ് 546 പേരെ 161 കമ്പനികൾ ജോലിക്കാരായി സ്വീകരിച്ചത്. 24ം പി.ജി.പി എം.ബി.എ പ്രോഗ്രാമിലെ 466ഉം പ്രഥമ പി.ജി.പി ഫിനാൻസ്, ലിബറൽ സ്റ്റഡീസ് ആൻഡ് മാനേജ്മെന്റ് കോഴ്സിലെ 40 വീതവും വിദ്യാർഥികൾക്കാണ് ജോലി ലഭിച്ചത്. 41 ശതമാനം പേർക്ക് കൺസൾട്ടിങ് മേഖലയിലാണ് ജോലി ഉറപ്പായത്. ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ 15 ശതമാനം പേർക്ക് ജോലി നൽകി. സെയിൽസ്, മാർക്കറ്റിങ് കമ്പനികളിലേക്ക് 13ഉം ഐ.ടിയിലേക്ക് 15ഉം മറ്റ് മാനേജ്മൻെറ് വിഭാഗങ്ങളിലേക്ക് 16ഉം ശതമാനം പേർക്ക് നിയമനം കിട്ടി. 31.3 ശതമാനമാണ് കഴിഞ്ഞ വർഷത്തേക്കാൾ ശരാശരി ശമ്പള വർധനവ്. 29.5 ലക്ഷമാണ് ശരാശരി വാർഷിക ശമ്പളം. ആക്സഞ്ചർ, ആമസോൺ, അമേരിക്കൻ എക്സ്പ്രസ്, ഏഷ്യൻ പെയിന്റ്സ്, അവൻഡസ് ക്യാപിറ്റൽ, ബോസ്റ്റൺ കൺസൾട്ടിങ്, സിറ്റി ബാങ്ക്, ഡ്യൂഷെ ബാങ്ക്, എവറസ്റ്റ് ഗ്രൂപ്, മൈക്രോസോഫ്റ്റ്, നെസ്ലെ, ഫ്ലിപ്കാർട്ട് തുടങ്ങിയ നിരവധി പ്രമുഖ കമ്പനികളാണ് റിക്രൂട്ട്മെന്റിൽ പങ്കെടുത്തത്. അദാനി ഗ്രൂപ്, മീഷോ, സ്വിഗി തുടങ്ങി 39 കമ്പനികൾ ഇതാദ്യമായി പ്ലേസ്മെന്റ് വീക്കിൽ പങ്കെടുത്തു. സിറ്റി മാൾ, പോർട്ടർ തുടങ്ങിയ സ്റ്റാർട്ടപ്പുകളും ജോലിക്കെടുത്തു. ഐ.ഐ.എം.കെയോടുള്ള വിവിധ കമ്പനികളുടെ വിശ്വാസമാണ് ഇത്തവണത്തെ റിക്രൂട്ട്മെന്റിലും വ്യക്തമാകുന്നതെന്ന് ഡയറക്ടർ പ്രഫ. ദേബാഷിശ് ചാറ്റർജി പറഞ്ഞു. പൂർവ വിദ്യാർഥികളുടെ പിന്തുണയും സഹകരണവും തുണയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.