ആർ.കെ. പൊറ്റശ്ശേരിയുടെ ശിൽപങ്ങൾ ചേന്ദമംഗലൂർ എച്ച്.എസ്.എസ് മ്യൂസിയത്തിന്

മുക്കം:പ്രമുഖ ശിൽപിയും ഗ്രാനൈറ്റ് ചിത്രകാരനുമായിരുന്ന ആർ.കെ. പൊറ്റശ്ശേരിയുടെ ശിൽപങ്ങളും ചിത്രങ്ങളും ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂളിൽ പുതുതായി ഒരുക്കിയ മ്യൂസിയത്തിനു കൈമാറി. ദേശീയ അധ്യാപക അവാർഡ് (2010), കേരള ലളിതകല അക്കാദമി അവാർഡ് (2006) തുടങ്ങിയ അംഗീകാരങ്ങൾ നേടിയ ആർ.കെ, ജെ .ഡി.ടി. ഇസ്‍ലാം ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്നു. മഹാന്മാരുടെ ഗ്രാനൈറ്റ് ചിത്രങ്ങൾ, ടെറാകോട്ട ശിൽപങ്ങൾ, അദ്ദേഹത്തിന്റെ അവസാന നാളുകളിൽ തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലായിരിക്കെ അർബുദം ഇതിവൃത്തമാക്കി വരച്ച ചിത്രങ്ങൾ എന്നിവയാണ് ഭാര്യ മണ്ണാറക്കൽ ജനനി സ്കൂളിന് കൈമാറിയത്. പ്രിൻസിപ്പൽ ഒ.ശരീഫുദ്ദീൻ ഏറ്റുവാങ്ങി. നഗരസഭ കൗൺസിലറും ആർ.കെയുടെ സഹോദരനുമായ എം.മധു, അലവി അച്ചുതൊടിക, എൻ.കെ.സലീം എന്നിവർ സംബന്ധിച്ചു. ഹെറിറ്റേജ് മ്യൂസിയം ചൊവ്വാഴ്ച 9.30ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനം ചെയ്യും. മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.