തിരുവമ്പാടി: പുല്ലൂരാംപാറയിൽ ഇരുവഴിഞ്ഞി പുഴ തീരം മുളപ്പച്ചയിൽ മനോഹരം. തെളിഞ്ഞൊഴുകുന്ന ഇരുവഴിഞ്ഞി പുഴയുടെ തീരത്ത് രണ്ടേക്കറോളം സ്ഥലത്താണ് തിരുവമ്പാടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പച്ചവിരിച്ച തുരുത്ത് ഒരുക്കിയിട്ടുള്ളത്. വിവിധയിനം മുളകള്‍ക്ക് പുറമെ, മറ്റു മരങ്ങള്‍ കൊണ്ടും സമൃദ്ധമാണ്. 'ഹരിതകേരളം മിഷന്‍' പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതിയാണിത്. ഈയിടെ ബാംബൂ മിഷന്റെ ഭാഗമായി മൂന്ന് ഇനം മുളകളുടെ തൈകള്‍ കൂടി വെച്ചുപിടിപ്പിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് തൈകള്‍ നട്ടത്. തൊഴിലുറപ്പ് പദ്ധതി, പുല്ലൂരാംപാറ നെഹ്റു മെമ്മോറിയല്‍ വായനശാല, പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവരാണ് മുളത്തൈകളുടെ പരിപാലനവും സംരക്ഷണണവും നിര്‍വഹിക്കുന്നത്. എലന്ത്കടവ് പ്രദേശത്തും ചെറിയ പച്ചത്തുരുത്ത് നിര്‍മിച്ചിട്ടുണ്ട്. * Thiru 2 Bab : പുല്ലൂരാംപാറ ഇരു വഴിഞ്ഞി പുഴ തീരത്ത് നട്ടുപിടിപ്പിച്ച മുളങ്കൂട്ടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.