അസ്സയിൻ കാരന്തൂരിന്റെ നിര്യാണത്തിൽ അനുശോചിച്ചു

കുന്ദമംഗലം: മുതിർന്ന മാധ്യമ പ്രവർത്തകനും 'മാധ്യമം' ദിനപത്രം ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന അസ്സയിൻ കാരന്തൂരിന്റെ നിര്യാണത്തിൽ കുന്ദമംഗലം പൗരാവലി അനുശോചിച്ചു. ഹബീബ് കാരന്തൂർ അധ്യക്ഷത വഹിച്ചു.കോയ കുന്ദമംഗലം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ, ജില്ല പഞ്ചായത്ത് അംഗം എം. ധനീഷ് ലാൽ, ജനാർദനൻ കളരികണ്ടി, കെ.സി. രാജൻ, സി. സോമൻ, സി.വി. സംജിത്ത്, സി. അബ്ദുൽഗഫൂർ, ഒ. വേലായുധൻ,പി. മുഹമ്മദ്, ഇ.പി. ഉമ്മർ, ഖാദർ, പി. മുഹമ്മദ്, രവീന്ദ്രൻ കുന്ദമംഗലം, സി. ഷാജി എന്നിവർ സംസാരിച്ചു.ബഷീർ പുതുക്കുടി സ്വാഗതവും ടി. സുജിത്ത് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.