കോഴിക്കോട്: ഇന്ത്യൻ നാഷനൽ ലീഗ് ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാഷനൽ യൂത്ത് ലീഗ് സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. നാഷനൽ യൂത്ത് ലീഗിന്‍റെ പതാകയും പേരും ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അത്തരക്കാർക്ക് നാഷനൽ യൂത്ത് ലീഗുമായി ബന്ധമില്ലെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു. മതാചാരങ്ങളും മതചിഹ്നങ്ങളും തിരസ്കരിക്കുന്ന സംഘ്പരിവാർ ഭരണകൂടങ്ങളുടെ ഭരണഘടന വിരുദ്ധ-രാജ്യദ്രോഹ നടപടികൾക്കെതിരെ കോഴിക്കോട് രാജ്യരക്ഷാ മതേതര സംഗമം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻറ് അഡ്വ. ഷമീർ പയ്യനങ്ങാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫാദിൽ അമീൻ, ട്രഷറർ റഹിം ബെണ്ടിച്ചാൽ, വൈസ് പ്രസിഡന്റുമാരായ ജെയിൻ ജോസഫ്, അഷ്റഫ് പുതുമ, സെക്രട്ടറിമാരായ നാസർ കൂരാര, ഷാജി സമീർ, റഹ്‍യാൻ പറക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.