പൂനൂര്‍: മധുരിക്കുന്ന ഓര്‍മകളുടെ ഗൃഹാതുരത്വവുമായി പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എസ്.എസ്.എല്‍.സി 1995 ബാച്ചിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ഒത്തുകൂടി. വിദ്യാലയത്തില്‍ പഠിച്ച് ഇന്ന്‍ പല തലങ്ങളിലെത്തിയ പഴയകാല കൂട്ടുകാരാണ് വര്‍ഷങ്ങള്‍ക്കുശേഷം ഒത്തുചേര്‍ന്നത്. പഴയ ഓർമകൾ പങ്കുവെച്ചും പുതിയ വിശേഷങ്ങൾ ചോദിച്ചറിഞ്ഞും വീണ്ടും കണ്ടുമുട്ടുമെന്ന പ്രതീക്ഷയിലാണ് പിരിഞ്ഞത്. സംഗമം പൂനൂര്‍ പെയ്ന്‍ ആന്‍ഡ് പാലിയേറ്റിവ് പ്രസിഡന്റ് അഡ്വ. എന്‍.എ. അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പാലിയേറ്റിവിനുള്ള ഉപഹാരം പൂര്‍വ വിദ്യാര്‍ഥി പ്രതിനിധി യു.കെ. ഷൈമേഷ് കൈമാറി. അബു മാസ്റ്റര്‍, വി.പി. അബ്ദുല്‍ ജബ്ബാര്‍, ഫൈസല്‍ എളേറ്റില്‍, കെ. അബ്ദുന്നാസര്‍, പി.വി. ശ്രീജിത്ത്, കെ.വി. മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.