വടകര: ജിപ്സ പുതുപ്പണത്തിന്റെ കവിത സമാഹാരം 'വൈകിയോടുന്ന പെൺകുട്ടി' എഴുത്തുകാരൻ ഇ. സന്തോഷ് പ്രകാശനം ചെയ്തു. എഴുത്തുകാരൻ വീരാൻകുട്ടി പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിനോടനുബന്ധിച്ച് കാവ്യോത്സവവും ചിത്രകാരസംഗമവും നടന്നു. ഗഫൂർ കരുവണ്ണൂർ അധ്യക്ഷത വഹിച്ചു. ലിജീഷ് കുമാർ പുസ്തകം പരിചയപ്പെടുത്തി. ഡോ. കെ.എം. ഭരതൻ, പി. കൃഷ്ണദാസ്, ഡി. ദീപ, വി. ബാജേഷ്, സനീഷ് കുന്ദമംഗലം എന്നിവർ സംസാരിച്ചു. ചിത്രം ജിപ്സ പുതുപ്പണത്തിന്റെ കവിത സമാഹരം 'വൈകിയോടുന്ന പെൺകുട്ടി' എഴുത്തുകാരൻ ഇ. സന്തോഷ് പ്രകാശനം ചെയ്യുന്നു saji 2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.