വടകര: കോട്ടയാട്ട് ഭാഗത്തെ റോഡ് സ്വകാര്യ വ്യക്തി ചാലുകീറി ഉപയോഗശൂന്യമാക്കിയതായി പരാതി. നഗരസഭയിലെ 31, 32, 35 വാർഡുകളിലൂടെ കടന്നുപോവുന്ന റോഡാണ് കൈയേറി ഉപയോഗശൂന്യമാക്കിയത്. ദിനംപ്രതി നിരവധി കുടുംബങ്ങൾ ഉപയോഗിക്കുന്ന റോഡ് നശിപ്പിച്ച വടകര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ഇരിങ്ങൽ സ്വദേശി മിഥുനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൗൺസിലർ ബി. ബാജേഷ് പൊലീസിൽ പരാതി നൽകി. വർഷങ്ങൾക്കുമുമ്പ് നഗരസഭ ഫണ്ട് ഉപയോഗിച്ച് അഴുക്കുചാലും കലുങ്കും നിർമിച്ച് പൊതുജനങ്ങൾ ഉപയോഗിക്കുന്ന റോഡാണിത്. റോഡിന്റെ ഒരു ഭാഗം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ചാലുകീറിയാണ് സഞ്ചാരയോഗ്യമല്ലാതാക്കിയത്. സംഭവം സംബന്ധിച്ച് ഇയാളുമായി സംസാരിച്ചപ്പോൾ ധിക്കാരപരമായ സമീപനമാണുണ്ടായതെന്നും പരാതിയിൽ പറയുന്നു. ചിത്രം കോട്ടയാട്ട് താഴ റോഡിൽ ചാലുകീറിയ നിലയിൽ Saji 7
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.