തൂണേരി: പേയിളകിയ പശുവിനെ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ മരുന്ന് നൽകി കൊന്നു. ചാലപ്പുറം വെള്ളൂരിലാണ് വീട്ടിൽ വളർത്തുന്ന പശുവിന് പേയിളകിയത്. 22 ദിവസം മുമ്പ് പശുവിന് നായുടെ കടിയേറ്റിരുന്നു. വെള്ളിയാഴ്ചയാണ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. മൃഗസംരക്ഷണ വകുപ്പിലും മറ്റും സഹായം തേടിയെങ്കിലും ആരും എത്താതായതോടെ വീട്ടുകാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ഷാഹിനയുടെ സഹായം തേടുകയായിരുന്നു. ഇവരുടെ നിർദേശപ്രകാരം ജനകീയ ദുരന്തനിവാരണ സേനയുടെ കുറ്റ്യാടി മേഖല ചെയർമാൻ ബഷീർ നരയങ്കോടിന്റെയും സലാം തൂണേരിയുടെയും നേതൃത്വത്തിൽ എട്ടോളം വളന്റിയർമാർ സ്ഥലത്തെത്തി പശുവിന് മരുന്ന് നൽകി കൊല്ലുകയായിരുന്നു. വീടിനടുത്തെ വയലിൽ മേയാൻ കെട്ടിയ പശുവിനെ 22 ദിവസം മുമ്പാണ് നായ് കടിച്ചത്. മുഖത്ത് കടിയേറ്റ പശുവിന് അന്ന് തന്നെ പേവിഷ പ്രതിരോധ കുത്തിവെപ്പ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.