കർഷകരെ ആദരിച്ചു

ആയഞ്ചേരി: കടമേരി പാടശേഖര സമിതി കുട്ടിക്കർഷകനെയും മികച്ച കർഷകനെയും ആദരിച്ചു. പശു, ആട്, കോഴി, മത്സ്യകൃഷി, വാഴകൃഷി മറ്റു പച്ചക്കറികൾ, ഇടവിള കൃഷികൾ തുടങ്ങി കൃഷിയിൽ വേറിട്ട പ്രവർത്തനം കാഴ്ചവെച്ച കുറ്റിക്കണ്ടി പോക്കറുടെയും സുബൈദയുടെയു മകൻ ഫാസിൽ എന്ന കുട്ടിക്കർഷകനെയാണ് ആദരിച്ചത്. മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട വെളിയാട്ടിക്കണ്ടി രാധാകൃഷ്ണൻ സ്വന്തമായി കൃഷിയിടമില്ലാതെ ആറ് ഏക്കറിൽ നെൽകൃഷി നടത്തുന്നത് പാട്ടത്തിനെടുത്താണ്. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കാട്ടിൽ മൊയ്തു മാസ്റ്റർ കുട്ടിക്കർഷകനായ ഫാസിലിന് ഉപഹാരം നൽകി. ആരോഗ്യ– വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ മികച്ച കർഷകനായ വെളിയാട്ടിക്കണ്ടി രാധാകൃഷ്ണനെ പൊന്നാട അണിയിച്ചു. വൈസ് പ്രസിഡൻറ് കെ.കെ. സരള, വാർഡ് അംഗം ഷൈബ മല്ലിവീട്ടിൽ, കെ.കെ. ഇബ്രാഹീം ഹാജി, താനക്കണ്ടി ബാബു മാസ്റ്റർ, കെ.കെ. ഹമീദ് മാസ്റ്റർ, സി.എ. രാജൻ എന്നിവർ സംബന്ധിച്ചു. പടം : കടമേരി പാടശേഖരസമിതി മികച്ച കുട്ടിക്കർഷകനായി തിരഞ്ഞെടുത്ത കുറ്റീക്കണ്ടി ഫാസിലിനുള്ള ഉപഹാരം ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കാട്ടിൽ മൊയ്തു മാസ്റ്റർ വിതരണം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.