പകർച്ചവ്യാധി പ്രതിരോധം ഊർജിതമാക്കി

നാദാപുരം: ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യ വിഭാഗത്തി‍ന്റെ ആഭിമുഖ്യത്തിൽ കൊതുകുജന്യരോഗങ്ങൾ, ജലജന്യരോഗങ്ങൾ തുടങ്ങിയവ തടയുന്നതി‍ന്റെ ഭാഗമായി നാദാപുരം ഗ്രാമപഞ്ചായത്തിലെ പയന്തോങ്ങ് പ്രദേശത്തെ 250 ഓളം വീടുകളിലും, സ്ഥാപനങ്ങളിലും പരിശോധനയും ബോധവത്കരണവും നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ കാണപ്പെട്ട മൂന്നു വീട്ടുകാർക്ക് അത് പരിഹരിക്കുന്നതിന്​ നിയമപരമായ നോട്ടീസ് നൽകി. പരിശോധന തുടരുമെന്നും വീടുകളിലും സ്ഥാപനങ്ങളിലും പൊതുജനാരോഗ്യ നിയമം പാലിക്കുന്നില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പി.വി. സുരേന്ദ്രൻ അറിയിച്ചു. പരിരോധനക്ക് ഹെൽത്ത് ഇൻസ്​പെക്ടർ സുരേന്ദ്രൻ കല്ലേരി, ജൂനിയർ ഹെൽത്ത് ഇൻസ്​പെക്ടറായ പി.കെ. പ്രീജിത്ത്, കെ.കെ. കുഞ്ഞിമുഹമ്മദ്, സി. പ്രസാദ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ കെ.എസ്. സീന, എൻ. ഫാത്തിമ, അനിൽ കുമാരി, ആശാ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. പടം : CL K Z ndm 1: പയന്തോങ്ങിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.