വടകര: കേരള സ്‌റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന അസോസിയേഷൻ സംഘടിപ്പിക്കുന്ന 'രക്തദാനം ജീവദാനം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 26ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശ്രീ നാരായണ ഹൈസ്കൂളിൽ രാവിലെ 10.30ന് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. സാമൂഹ്യ സേവന പ്രൊജക്ട് വിഷൻ 2021-26 ൻെറ ഭാഗമായി 13 ഇന പരിപാടികളാണ് നടപ്പാക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ജില്ലകളിലെയും യുവതീയുവാക്കളെ പരിപാടിയിലൂടെ രക്തദാനത്തിന് സജ്ജരാക്കും. 25ലേറെ സന്നദ്ധരായ സ്കൗട്ട് ഗൈഡ് പ്രവർത്തകർ പങ്കെടുക്കുന്ന രക്തദാന ക്യാമ്പും നടക്കും. വാർത്തസമ്മേളനത്തിൽ എൻ.കെ. പ്രഭാകരൻ, സി.കെ. മനോജ് കുമാർ, പി. പ്രവീൺ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.