ഫാർമസിസ്റ്റ്‌ സമരം ഒത്തുതീർന്നു

വടകര: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെ.പി.പി.എ) നേതൃത്വത്തിൽ ഫെബ്രുവരി 21ന് വടകരയിൽ നടക്കാനിരുന്ന സൂചന സമരത്തിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച നടന്ന ചർച്ചയിൽ സമരം ഒത്തുതീർന്നു. ഫാർമസിസ്റ്റുകളുടെ മാസശമ്പളത്തിൽ 2900 രൂപയുടെ വർധന ജനുവരി മുതൽ അനുവദിച്ചുനൽകാൻ ധാരണയായി. ഫാർമസിസ്റ്റ്സ് അസോസിയേഷനു വേണ്ടി ജയൻ കോറോത്ത്, എം. ഷെറിൻ കുമാർ, സി.എച്ച്. രജീഷ്, എ.പി. സുനിൽകുമാർ ഐ. മണി രാജീവൻ മയിലിയോട്ട് എന്നിവരും മെഡിക്കൽ ഷോപ്പ് ഉടമകൾക്കുവേണ്ടി, പി. ആനന്ദ് കുമാർ, ഒ. പ്രബീഷ് കുമാർ, പി. പ്രഷീൻ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.