മുങ്ങിനടന്ന പ്രതി പിടിയിൽ

നാദാപുരം: ആയുധവുമായി പിടിയിലായ കേസിൽ കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന പ്രതി അറസ്റ്റിൽ. കടമേരി കീരിയങ്ങാടി സ്വദേശി കൂനോംതാഴെ മുനീറി (32) നെയാണ് നാദാപുരം സി.ഐ ഇ.വി. ഫായിസ്അലി അറസ്റ്റ് ചെയ്തത്. 2017ൽ മാർച്ച് 16നാണ്​ നാദാപുരം പുളിക്കൂൽ റോഡിൽ മുനീർ ഉൾപ്പെടെയുള്ള പ്രതികളെ മാരകായുധങ്ങളുമായി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽനിന്ന് ജാമ്യം നേടിയ മുനീർ പിന്നീട് കോടതിയിൽ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു. എ.എസ്.ഐ മനോജ് രാമത്ത്, സുധീഷ് വള്ള്യാട് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.