കോഴിക്കോട്: ഹയർസെക്കൻഡറി പരീക്ഷ മാന്വലിലെ അപാകതകൾ പരിഹരിക്കാൻ വിദ്യാഭ്യാസ വകുപ്പ് തയാറാകണമെന്ന് കേരള എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (കെ.എ.എച്ച്.എസ്.ടി.എ) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് ഡോ. ജോഷി ആന്‍റണി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് സി.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ശ്രീജേഷ് കുമാർ, എൻ. സജിത, സി.വി. സാജൻ, രാജ് നാരായണൻ, ശ്രീജിത് പാലോറ, സില്ലി ബി. കൃഷ്ണൻ, റോഷൻ ചാക്കോ, അഷ്റഫലി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: സി.കെ. അഷ്റഫ് (പ്രസി), മോൻസി ജോസഫ്, ടി.ആർ. ഗിരീഷ്, രാജ് നാരായണൻ, ടി.പി. അഷ്റഫലി, കിഷോർ ആന്‍റണി, ശ്രീജിത്ത് നരിപ്പറ്റ (വൈസ് പ്രസി), സി.വി. സാജൻ (സെക്ര), പി.പി. ഷിനിൽ, സുരേഷ് കുമാർ, സില്ലി ബി. കൃഷ്ണൻ, സോണിയ സുകുമാർ, എസ്. സിത്താര, റോഷൻ ചാക്കോ (ജോ. സെക്ര), ആർ. ഷെജിൻ (ട്രഷ). പ്രിൻസിപ്പൽ ഫോറം: കെ. ഹാഷിം (ചെയ), മനോജ് കക്കട്ടിൽ (കൺ), വനിതാഫോറം: ഇ.വി. ഹസീന (ചെയർപേഴ്സൻ), ജി. സുജയ (കൺ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.