ഐ.ടി എക്സിബിഷൻ

നരിക്കുനി: ബൈത്തുൽ ഇസ്‌സ കോളജ് കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ സൈബർ പൻക് എന്ന പേരിൽ സംഘടിപ്പിച്ചു. ഗവ. സൈബർ പാർക്ക് ജനറൽ മാനേജർ വിവേക് നായർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രഫ. എൻ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. അസി. പ്രഫസർ എം.എ. സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി. സെമിനാർ, ക്വിസ് മത്സരം, വിവിധ ജനറേഷൻ കമ്പ്യൂട്ടറുകളുടെ പ്രദർശനം, ഗെയിമിങ്​ എന്നിവ നടത്തി. എക്സിബിഷനോടനുബന്ധിച്ച് നടത്തിയ ഇൻറർ കൊളീജിയറ്റ് സ്പോട്ട് കമ്പ്യൂട്ടർ പ്രോഗ്രാമിങ് മത്സരത്തിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള മുപ്പതോളം കോളജുകൾ പങ്കെടുത്തു. മത്സരത്തിൽ ഐ.എച്ച്.ആർ.ഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിലെ ആൽബർട്ട് ആൻറണി ഒന്നാം സ്ഥാനവും കെ.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളജിലെ മുഹമ്മദ് റാഷിദ് രണ്ടാം സ്ഥാനവും നേടി. സ്റ്റാഫ് സെക്രട്ടറി വിപ്ലവദാസ്, അസി. പ്രഫസർ ജഫ്സീറ എന്നിവർ സംസാരിച്ചു. കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ദിവ്യ സ്വാഗതവും പ്രോഗ്രാം സ്റ്റുഡൻറ് കോഓഡിനേറ്റർ ഷമീം നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.