വടകര: അഴിയൂരിൽ ആരോഗ്യ വകുപ്പിന്റെ മൊബൈൽ പരിശോധന സംഘം ഇതര തൊഴിലാളികൾക്ക് ആരോഗ്യ പരിശോധന നടത്തി. മന്ത്, മലമ്പനി എന്നീ രോഗങ്ങൾ കണ്ടെത്താൻ രക്ത സാമ്പിൾ ശേഖരിച്ചു പരിശോധന നടത്തി. കോഴിക്കോടുനിന്ന് എത്തിയ ആരോഗ്യവകുപ്പ് മൊബൈൽ ടീമാണ് സാമ്പിളുകൾ ശേഖരിച്ചത്. മൂന്നാം വാർഡിലെ കാരോത്ത് ക്വാർട്ടേഴ്സിലെ 25 ഇതര സംസ്ഥാന തൊഴിലാളികളെയും ചാരങ്കയിൽ ക്വാർട്ടേഴ്സിലെ ഏഴു പേരെയും രണ്ടാം വാർഡിലെ റസ്‌ബാ ഷെറിൻ ക്വാർട്ടേഴ്സിലെ 18 പേരെയും അടക്കം 50 പേരുടെ സാമ്പിളുകളാണ് സംഘം ശേഖരിച്ചത്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി. റീന, കെ ഫാത്തിമ, ബിജില, നീരജ, ദൃശ്യ, ലാബ് ടെക്നീഷ്യൻ കെ.എം. മിഥുൻ എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. വാർഡ് നമ്പർ ഫിറോസ് കാളാണ്ടി, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. ചിത്രം അഴിയൂരിൽ ആരോഗ്യ വകുപ്പ് രാത്രികാല പരിശോധന നടത്തുന്നു saji 2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.