ഷുഹൈബ് അനുസ്മരണം

നാദാപുരം: മട്ടന്നൂരിലെ എടയന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ ഷുഹൈബിന്റെ നാലാമത് രക്തസാക്ഷിത്വ ദിനാചരണം യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും കല്ലാച്ചിയിൽ നടത്തി. നാദാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. എ. സജീവൻ ഉദ്ഘാടനം ചെയ്തു. പ്രിൻസ് ആന്റണി അധ്യക്ഷതവഹിച്ചു. അഡ്വ. കെ.എം. രഘുനാഥ്, ഡോ. ബാസിത് വടക്കയിൽ, ഫസൽ മാട്ടാൻ, വി.വി. റിനീഷ്, കെ.ടി.കെ. അശോകൻ, അഖില മര്യാട്ട് തുടങ്ങിയവർ സംസാരിച്ചു. പടം :CLKZndm5: യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി കല്ലാച്ചിയിൽ നടത്തിയ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് അഡ്വ. എ. സജീവൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.