വോളിബാളിന്റെ ആരവങ്ങൾ ഒഴിഞ്ഞ മണ്ണിലേക്ക് അവുള്ളക്ക യാത്രയായി

നാദാപുരം: വോളിബാൾ കടത്തനാട്ടുകാർക്ക് എന്നും ആവേശമായിരുന്നു. അത് നാദാപുരം, വാണിമേൽ ഭാഗങ്ങളിലക്ക് എത്തുമ്പോൾ ഒന്നു കൂടി ഹരമേറും. ഗാലറികളിൽ വോളിബാൾ പ്രേമികളെ ആവേശം കൊള്ളിച്ച പോതുകണ്ടി അവുള്ളക്ക എന്ന് നാട്ടുകാർ വിളിക്കുന്ന അബ്ദുല്ല ഓർമയായി. വാണിമേലിലോ, പരിസരത്തോ എവിടെ കളി ഉണ്ടായാലും ഗാലറിയിൽനിന്നുള്ള ആരവങ്ങൾക്കിടയിൽ വേറിട്ടൊരു ശബ്ദം ഉയർന്നു കേൾക്കുമായിരുന്നു. അത് അവുള്ളക്കയുടേതായിരിക്കും. കളിയിൽമാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് കളിക്കാര‍ൻെറ വീഴ്ചകൾ റഫറിക്ക് മുമ്പേ കണ്ടെത്തുന്ന അബ്ദുല്ല എല്ലാം തികഞ്ഞൊരു കായിക പ്രേമി ആയിരുന്നു. കളിക്കാരെ പേരെടുത്ത് വിളിച്ചു പ്രോത്സാഹിപ്പിക്കുന്ന അദ്ദേഹം കളിക്കാർക്കും കാണികൾക്കും എന്നും ആവേശമായിരുന്നു. വോളിബാളിൽ ചരിത്രം കുറിച്ച നാടി‍ൻെറ ഉയർച്ചയുടെ പിന്നാമ്പുറ കഥകളിൽ അബ്ദുല്ല ഉണ്ടായിരുന്നു. നാട്ടിൽ പ്രായഭേദമന്യേ എല്ലാവർക്കും ഒരേ പോലെ പ്രിയങ്കരനായിരുന്നു അദ്ദേഹം. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വാണിമേൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്തു. .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.