മിനി എസ്റ്റേറ്റ് - എടത്തില്‍ മുക്ക് റോഡ് തുറന്നു

കക്കട്ടിൽ: കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ പ്രവൃത്തി പൂര്‍ത്തീകരിച്ച മിനിഎസ്റ്റേറ്റ്-എടത്തില്‍ മുക്ക് റോഡ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി ഉദ്ഘാടനം ചെയ്തു. നിർമാണത്തിനായി ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് 10,000 രൂപയും ഫണ്ട് അനുവദിച്ചിരുന്നു. പരിപാടിയില്‍ ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ എം.പി. കുഞ്ഞിരാമന്‍, വാര്‍ഡ് മെമ്പര്‍ സി.പി. സജിത, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.