മരങ്ങൾ കത്തിച്ചതിൽ പ്രതിഷേധിച്ചു

വടകര: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താഴെഅങ്ങാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുറകുവശത്ത് കാർബൺ ന്യൂട്രൽ പദ്ധതി പ്രകാരം ഒരേക്കറിലേറെ സ്ഥലത്ത് വെച്ച് പിടിപ്പിച്ച മരങ്ങൾ കത്തി നശിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ അനാസ്ഥയാണ് ഇതിനു കാരണമെന്ന് ആരോപിച്ച് മുസ്‍ലിം യൂത്ത് ലീഗ് പ്രവർത്തകർ രംഗത്തെത്തി. ഉത്തരവാദികളായവർക്കെതിരെ നടപടി എടുക്കണമെന്ന് മുസ്‍ലിം യൂത്ത് ലീഗ് വടകര മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്‍റ്​ ആർ. സിറാജ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.കെ. സഫീർ, ഭാരവാഹികളായ കെ. അക്ബർ, ഫൈസൽ സുന്നത്ത്, അഷ്റഫ് പണിക്കോട്ടി, ഷഫീദ് മാക്കൂൽ, പി.വി. സഫ്‌വാൻ, അജ്നാസ് പുതിയോട്ടിൽ, ഇമ്രാൻ തെരുവത്ത് എന്നിവർ സംസാരിച്ചു. പടം : താഴെഅങ്ങാടി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം മരങ്ങൾ കത്തിനശിച്ച നിലയിൽ Saji 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.