വടകര: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ അന്തേവാസിയായ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കെ.കെ. രമ എം.എൽ.എ ആവശ്യപ്പെട്ടു. മാനസികാരോഗ്യ കേന്ദ്രത്തിലെ അടിസ്ഥാനസൗകര്യങ്ങൾ അടിയന്തരമായി വർധിപ്പിക്കണം, അന്തേവാസികളെ നോക്കാൻ ആവശ്യമായ ജീവനക്കാർപോലുമില്ലാത്ത അവസ്ഥയാണുള്ളത്. മനസ്സിന്റെ താളംതെറ്റിയവർ ചികിത്സക്കായാണ് ഇവിടെയെത്തുന്നത്. എന്നാൽ, ഇവിടുത്തെ ചികിത്സകൊണ്ട് രോഗം വർധിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. മാനസികരോഗികളെയും മറ്റ് രോഗികളെപ്പോലെ കാണാൻ ഇന്നും നമ്മുടെ സമൂഹത്തിന് കഴിഞ്ഞിട്ടില്ല. പ്രാഥമിക സൗകര്യങ്ങൾപോലും ഒരുക്കാതെ സർക്കാറിന്റെ ഭാഗത്തുനിന്നുമുള്ള വലിയ അവഗണനയാണ് കുതിരവട്ടം ആശുപത്രിയുൾപ്പടെ നേരിടുന്നത്. മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാംജിലോട്ട കൊല്ലപ്പെടാനുണ്ടായ കാരണങ്ങളിൽ ഒന്ന് ഇവിടെ കട്ടിലിനുവേണ്ടിയുള്ള കശപിശയാണെന്നാണ് കേൾക്കുന്നത്. രോഗികൾക്ക് കിടക്കാൻപോലും ആവശ്യമായ സൗകര്യങ്ങളില്ല എന്നാണ് മനസ്സിലാക്കുന്നത്. സർക്കാറിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ടതുണ്ട്. ആരോഗ്യ വകുപ്പിന്റെ അടിയന്തരമായ ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാവേണ്ടതാണെന്നും കെ.കെ. രമ എം.എൽ.എ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.