ഒറ്റക്കണ്ടം റോഡിൽ തകർന്ന കൈവരി പുനർ നിർമിച്ചില്ല

പാലേരി: പന്തിരിക്കര-ഒറ്റക്കണ്ടം റോഡിൽ രണ്ട് സ്ഥലങ്ങളിലായി റോഡിന്റെ കൈവരി തകർന്ന് അപകടാവസ്ഥയിൽ. രണ്ടു മാസം മുമ്പാണ് ഈ റോഡിന്റെ അറ്റകുറ്റപ്പണി പൂർത്തികരിച്ചത്. പ്രവൃത്തി തുടങ്ങുന്നതിന് മുമ്പു തന്നെ കൈവരി തകർന്നതുമാണ്. എന്നാൽ, നാളിതു വരെയായിട്ടും കൈവരി നിർമിക്കാൻ അധികൃതർ തയാറായിട്ടില്ല. കൈവരി തകർന്ന രണ്ടു സ്ഥലങ്ങളിലും മുപ്പത് അടിയോളം താഴ്ചയിൽ കുറ്റ്യാടി ജലസേചന പദ്ധതിയുടെ ചെയിൻ കനാൽ കടന്നുപോകുന്നുണ്ട്. അടുത്ത മാസം കനാൽ തുറന്നാൽ നിറയെ വെള്ളവുമായിരിക്കും. രാത്രി കനാലിൽ വീണ സംഭവവും ഉണ്ടായിട്ടുണ്ട്. ഇരു ചക്ര വാഹനങ്ങൾ മറ്റു വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ പലപ്പോഴും അപകടത്തിൽപ്പെടുന്നുണ്ട്. കാൽനടയാത്രക്കാർക്കും ഭീഷണിയുയർത്തുന്നുണ്ട്. കൈവരി തകർന്ന സ്ഥലത്ത് ഒരു അപകട സൂചക ബോർഡുകളോ താൽക്കാലിക വേലികളോ കെട്ടിയിട്ടില്ല. എത്രയും പെട്ടെന്ന് തകർന്ന കൈവരി പുനർ നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. Photo: പന്തിരിക്കര -ഒറ്റക്കണ്ടം റോഡിൽ പുല്ലാഞ്ഞിക്കാവിൽ വളവിൽ റോഡിന്റെ കൈവരി തകർന്ന ഭാഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.