ഹരിത ഗ്രാമം സൃഷ്ടിക്കാനൊരുങ്ങി കൂത്താളി

പേരാമ്പ്ര: ഹരിതഗ്രാമം സൃഷ്ടിക്കാനൊരുങ്ങി കൂത്താളി ഗ്രാമപഞ്ചായത്ത്. 3500 തൈകളാണ് നട്ടുവളര്‍ത്തുന്നത്. ഇതിനായി തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ കാര്‍ഷിക നഴ്സറി ആരംഭിച്ചു. പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്യാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വിത്തുനടീല്‍ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. അനൂപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.വി. ബേബി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.പി. സജീഷ്, സെക്രട്ടറി ഷാജി എം. സ്റ്റീഫന്‍, കൃഷി ഓഫിസര്‍ എസ്.ഡി. അമല്‍, വി.ഇ.ഒ.മാരായ ഒ.കെ. സവിത, ധന്യ മാധവന്‍, തൊഴിലുറപ്പ് തൊഴിലാളികളായ വി.പി. ബിന്ദു, അസ്സന്‍, നാരായണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. തൊഴിലുറപ്പ് എ.ഇ ബി. ടി. ശരത്ത് സ്വാഗതവും സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ജയന്തി നന്ദിയും പറഞ്ഞു. Photo: കൂത്താളിയെ ഹരിത ഗ്രാമമാക്കാൻ നടീൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.