നിർധന കുടുംബത്തിന് സ്വയംതൊഴിലായി കോഫി ഷോപ്പ് നിർമിച്ചുനൽകി

നിർധന കുടുംബത്തിന് സ്വയംതൊഴിലായി കോഫി ഷോപ്പ് നിർമിച്ചുനൽകി താമരശ്ശേരി: ലയൺസ് ക്ലബ് നടപ്പാക്കുന്ന അശരണർക്ക് ഒരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി കുടുംബത്തിന് ജീവിതമാർഗമായി കോഫ ഷോപ്പ് നൽകി. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ യോഹന്നാൻ മറ്റത്തിൽ സൊസൈറ്റി ഫോർ പാലിയേറ്റിവ് ഭാരവാഹികൾക്ക് കൈമാറി. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ലയൺസ് ക്ലബ് പ്രസിഡൻറ് ഡോ. അലക്സാണ്ടർ കോര അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹ്മാൻ, വൈസ് പ്രസിഡൻറ് ഖദീജ സത്താർ, കെ.പി. സുനീർ, ലയൺസ് ക്ലബ് സെക്രട്ടറി ഡോ.കെ.പി. അബ്ദുൽ റഷീദ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എം. കേശവനുണ്ണി, സൊസൈറ്റി സെക്രട്ടറി റാഷി താമരശ്ശേരി തുടങ്ങിയവർ സംസാരിച്ചു. കെ. സരസ്വതി സ്വാഗതവും സി. ഹുസൈൻ നന്ദിയും പറഞ്ഞു. ക്യാപ് കിടപ്പുരോഗികൾക്കുള്ള പുനരധിവാസ പദ്ധതിയുടെ ഭാഗമായി ലയൺസ് ക്ലബ് നൽകുന്ന കോഫി ഷോപ്പിന്റെ താക്കോൽ യോഹന്നാൻ മറ്റത്തിൽനിന്നും പാലിയേറ്റിവ് സൊസൈറ്റി സെക്രട്ടറി റാഷി താമരശ്ശേരി ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.