കോഴിക്കോട്: സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ടിപ്പര്‍ ലോറികളുടെ നിയന്ത്രണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യം. വിദ്യാർഥികള്‍ സ്‌കൂളിലേക്കും തിരിച്ച് വീട്ടിലേക്കുമുള്ള സമയത്ത് ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് ആവശ്യം. സ്കൂൾ അധികൃതരും രക്ഷിതാക്കളും പി.ടി.എ കമ്മിറ്റിയും ഇത് മുന്നോട്ടുവെച്ചു. വിദ്യാര്‍ഥികളുടെ യാത്രസമയം കണക്കിലെടുത്ത് രാവിലെ ഒമ്പതു മുതല്‍ 10 വരെയും വൈകീട്ട് നാലു മുതല്‍ അഞ്ചുവരെയും ടിപ്പറുകള്‍ പൊതുനിരത്തുകളിലൂടെ ഓടുന്നതിന് നേരേത്ത കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ജില്ല പൊലീസ് മേധാവികളുടെ നിര്‍ദേശപ്രകാരം രാവിലെ എട്ടു മുതല്‍ 10 വരെയും വൈകീട്ട് മൂന്നു മുതല്‍ അഞ്ചുവരെയും ചിലയിടങ്ങളിൽ പൊലീസും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ടിപ്പര്‍ ലോറികളുടെ അമിതവേഗം അപകടങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലായിരുന്നു നിയന്ത്രണങ്ങൾ. സ്കൂൾ അടച്ചശേഷം ടിപ്പർ ലോറികൾക്ക് സഞ്ചാരത്തിന് തടസ്സമുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.