വില്ലേരിത്താഴം-പാലത്തും തലക്കൽ റോഡ് ഉദ്ഘാടനം

കുറ്റിക്കാട്ടൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച അഞ്ചുലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച മാവൂർ ചെറൂപ്പ വില്ലേരിത്താഴം -പാലത്തും തലക്കൽ റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. ഉമ്മർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യപ്രകാശ്, മെംബർമാരായ എം.പി. കരീം, ശ്രീജ ആറ്റാഞ്ചേരി മീത്തൽ, ഫാത്തിമ ഉണിക്കൂർ, ഗീതാമണി എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.