മാവൂര്‍: പഞ്ചായത്തിൽ ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രത്തിന്റെ നിർമാണം തുടങ്ങി. പൊതുമരാമത്ത് വകുപ്പ് അനുവദിച്ച സഥലത്താണ് നിർമാണം. വയോജന സൗഹൃദമായ അഞ്ചു ശുചിമുറികള്‍, ഫീഡിങ് സൗകര്യം, കഫ്റ്റീരിയ, വരാന്ത എന്നിവ അടങ്ങുന്നതാണ് വിശ്രമകേന്ദ്രം. 20 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം. ധനകാര്യ കമീഷന്റെ 14 ലക്ഷവും ശുചിത്വ മിഷന്റെ ആറുലക്ഷവുമാണ് വിനിയോഗിക്കുന്നത്. ഒഴിവുസമയം ചെലവഴിക്കാനും ട്രക്കിങ്ങിനും ആളുകളെത്തുന്ന ചെറൂപ്പ പൊൻപറക്കുന്നിന്റെ താഴ്ഭാഗത്ത് മാവൂർ-കോഴിക്കോട് മെയിൻ റോഡിന്റെ അരികിലാണ് നിർമിക്കുന്നത്. പൊൻപറക്കുന്നിലേക്കുള്ള വഴി തുടങ്ങുന്ന ഭാഗത്താണ് ഇതിനുള്ള സ്ഥലം കണ്ടെത്തിയത്. wed mavoor restcentre ചെറൂപ്പ പൊൻപറക്കുന്നിന് താഴെ മാവൂർ-കോഴിക്കോട് മെയിൻ റോഡരികിൽ ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രത്തിന്റെ നിർമാണം പുരോഗമിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.