കനത്ത ചൂട്: ഗ്രാമപ്രദേശങ്ങൾ വരൾച്ചയിൽ

ബാലുശ്ശേരി: കനത്ത ചൂടിൽ ഗ്രാമപ്രദേശങ്ങളിൽ വരൾച്ച തുടങ്ങി. വേനൽ കനക്കാൻ തുടങ്ങുന്നതിനു മുമ്പുതന്നെ ഉൾനാടുകളിലെ ജല സ്രോതസ്സുകൾ വറ്റിത്തുടങ്ങി. ബാലുശ്ശേരി പഞ്ചായത്തിലെ കുളങ്ങളെല്ലാം വെള്ളം വലിഞ്ഞ നിലയിലായി. പഞ്ചായത്തിന്റെ പ്രധാന ജലസ്രോതസ്സായ മഞ്ഞപ്പുഴയിൽ വെള്ളം കുറഞ്ഞു. കോട്ട നടഭാഗത്ത് തടയണ കെട്ടി കൃഷിക്ക് ആവശ്യമായ വെള്ളം കെട്ടിനിർത്തിയിരിക്കുകയാണ്. ഇതും വറ്റിത്തുടങ്ങിയിട്ടുണ്ട്. പച്ചക്കറി കൃഷിയും പുഞ്ചകൃഷിയും കരിഞ്ഞു തുടങ്ങിയ അവസ്ഥയിലാണ്. ടൗണിലെ മുഖ്യ ജലസ്രോതസ്സുകളായ വൈകുണ്ഠം ക്ഷേത്രക്കുളവും ചിറക്കൽ ക്ഷേത്രക്കുളവും ഉപയോഗശൂന്യമായ നിലയിലാണ്. ജലസ്രോതസ്സുകൾ സംരക്ഷിക്കാനുള്ള പദ്ധതികളൊന്നും പഞ്ചായത്തിനുകീഴിൽ നടന്നിട്ടില്ല. ജപ്പാൻ കുടിവെള്ള പദ്ധതിയുള്ളതിനാൽ കുടിവെള്ളക്ഷാമം വലിയ തോതിൽ ഇത്തവണ അനുഭവപ്പെടില്ലെന്നുതന്നെ കരുതാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.