നരിക്കുനി: നാടൻ പാട്ടുകാരനായ പുന്നശ്ശേരിയിലെ അമിത് കോട്ടക്കലിന് കലാഭവൻ മണി പുരസ്‌കാരം ലഭിച്ചത് അർഹതക്കുള്ള അംഗീകാരം. കലാഭവൻ മണിയുടെ പാട്ടുകൾക്ക് പുറകെയാണ് വർഷങ്ങളായി അമിത്തിന്റെ ജീവിതം. അമിത്തിന്റെ ലോകവും ജീവിതവുമെല്ലാം നാടൻ പാട്ടും ഓട്ടന്തുള്ളലും കോൽക്കളിയും ഹിന്ദുസ്ഥാനി സംഗീതവും ചെണ്ടവാദ്യവും തുടിവാദനവുമാണ്. ഫോക് ലോർ അവാർഡ് ജേതാവായ പിതാവ് കോട്ടക്കൽ ഭാസ്കരനിൽനിന്ന് പകർന്നു കിട്ടിയതാണ് നാടൻപാട്ട് താൽപര്യം. പിതാവിന്റെ കൂടെ വേദി പങ്കിടാൻ അമിത്തും പോകുമായിരുന്നു. ഇതിനകം നൂറുകണക്കിന് വേദികൾ പങ്കിട്ടിട്ടുണ്ട്. മിമിക്രി, ഏകാഭിനയം, പരിചമുട്ടുകളി, കവിത പാരായണം എന്നിവയിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട്. സ്കൂൾ തലത്തിലും കോളജ് തലത്തിലും കലാരംഗത്ത് പ്രാഗല്ഭ്യം തെളിയിച്ച അമിത് പുന്നശ്ശേരി ഗ്രാമത്തിന് അഭിമാനമായി മാറിയിരിക്കുകയാണ്. അമിത്തിന്റെ രണ്ടു സഹോദരങ്ങളും കലാരംഗത്ത് തന്നെയാണ്. പിതാവിനെക്കൂടാതെ അമ്മ ബേബി ലതയും മതിയായ പ്രോത്സാഹനം നൽകുന്നതായി അമിത് മാധ്യമത്തോടു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.