കൂളിമാട്: ചൂലൂരിലെ സി.എച്ച് സെന്ററിന്റെ ധനശേഖരണത്തിന് നടത്തുന്ന മണി ചലഞ്ചിന്റെ ഉദ്ഘാടനം സെന്റർ ജനറൽ സെക്രട്ടറി കെ.എ. ഖാദർ മാസ്റ്ററിൽനിന്ന് കൂപ്പൺ സ്വീകരിച്ച് മുസ്‍ലിംലീഗ് ഉന്നതാധികാരസമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. രോഗികളും കൂട്ടിരിപ്പുകാരുമായി ദിനേന നൂറോളം ആളുകൾക്ക് താമസവും ഭക്ഷണവും സെന്ററിൽ നൽകുന്നുണ്ട്. ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട കടം വീട്ടാനും രോഗികൾക്ക് മരുന്നു വാങ്ങാനും സെന്ററിന്റെ നടത്തിപ്പിന് ഫണ്ട് കണ്ടെത്താനുമാണ് മണി ചലഞ്ച് പ്രഖ്യാപിച്ചത്. 200 രൂപയുടെ മണി ചലഞ്ചാണ് നടത്തുന്നത്. ഫെബ്രുവരി 10 മുതൽ 20 വരെയുള്ള ദിവസങ്ങളിലാണ് ഫണ്ട് ശേഖരണം. മണി ചലഞ്ച് കാമ്പയിൻ ജനറൽ കോഓഡിനേറ്റർ ഒ.എം. നൗഷാദ്, നിയോജകമണ്ഡലം മുസ്‍ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കുഞ്ഞിമരക്കാർ മലയമ്മ, ആരിഫ് കളൻതോട് തുടങ്ങിയവർ പങ്കെടുത്തു. wed klmd ch centre ചൂലൂർ സി.എച്ച് സെന്റർ മണി ചലഞ്ചിന്റെ ഉദ്ഘാടനം സെന്റർ ജനറൽ സെക്രട്ടറി കെ.എ. ഖാദർ മാസ്റ്ററിൽനിന്ന് കൂപ്പൺ സ്വീകരിച്ച് മുസ്‍ലിംലീഗ് ഉന്നതാധികാരസമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.