വിദ്യാർഥികൾക്ക് ഫുട്ബാൾ പരിശീലനം ആരംഭിക്കുന്നു

കൊടുവള്ളി: മുൻ ഇന്ത്യൻ താരം എൻ.എം. നജീബ് ടെക്നിക്കൽ ഡയറക്ടറായി കോഴിക്കോട് വെള്ളിമാട്കുന്ന് കേന്ദ്രീകരിച്ച് ഒന്നര പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ക്രസന്റ് ഫുട്ബാൾ അക്കാദമി കൊടുവള്ളി ലൈറ്റ്നിങ് ക്ലബുമായി സഹകരിച്ച് വിദ്യാർഥികൾക്ക് ഫുട്ബാൾ പരിശീലനം ആരംഭിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കൊടുവള്ളി നഗരസഭയുടെ മിനി സ്റ്റേഡിയത്തിൽ മൂന്നുമുതൽ 18 വരെ പ്രായമുള്ളവർക്കാണ് പരിശീലനം. രണ്ടുമണിക്കൂർ വീതം ആഴ്ചയിൽ മൂന്നു ദിവസമാണ് പരിശീലനം. വിദ്യാർഥികൾക്ക് ശാരീരികവും മാനസികവുമായ ആരോഗ്യവും അച്ചടക്കവും ഉറപ്പുവരുത്തുന്ന പരിശീലന പദ്ധതിയാണ് ആവിഷ്കരിച്ചത്. അവധികളില്ലാത്ത തുടർച്ചയായുള്ള പരിശീലന ക്യാമ്പാണ് നടക്കുക. ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുന്നവർക്ക് കളി ഉപകരണങ്ങൾ അടങ്ങിയ കിറ്റുകൾ നൽകും. ഫുട്ബാൾ അക്കാദമിയിൽ അഫിലിയേഷനുള്ള സ്ഥാപനമാണ് ക്രസന്റ്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഫെബ്രുവരി രണ്ടാം വാരത്തിൽ നടക്കും. പങ്കെടുക്കുന്നവർക്ക് 9946 611 896 നമ്പറിൽ ബന്ധപ്പെടാം. വാർത്തസമ്മേളനത്തിൽ ലൈറ്റ്നിങ് ക്ലബ് വൈസ് പ്രസിഡൻറ് പി.ടി.എ. ലത്തീഫ്, സെക്രട്ടറി സി.കെ. ജലീൽ, ട്രഷറർ നജു തങ്ങൾസ്, ക്രസന്റ് ചെയർമാൻ പി.എം. ഫയാസ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.